ഒരു സിംഹക്കുട്ടിയെ തന്റെ കൈകളിലെത്തി സന്ധ്യാസമയത്ത് തെരുവിലൂടെ നടക്കുന്ന സ്ത്രീയാണ് വിഡിയോയിൽ. ഹിജാബ് ധരിച്ച യുവതിയുടെ കയ്യിൽ നിന്നും കുതറി മാറാൻ സിംഹകുട്ടി പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ യുവതി സിംഹത്തിന്റെ മുറുകെപ്പിടിച്ച് തിരികെ വീട്ടിലേക്ക് നടക്കുകയാണ്. ഒറ്റ നോട്ടത്തിൽ വീട്ടിൽ വളർത്തുന്ന സിംഹകുട്ടിയാണ് എന്ന് വ്യക്തം.
എന്നാൽ വീഡിയോ വ്യാജമാണോ അതോ ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് പട്ടിയെ സിംഹംപോലെ ആക്കിയതാണോ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചോദ്യം ഉയർന്നു. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചോദ്യം ഉയർന്നു അധികം താമസമില്ലാതെ വീഡിയോ യാഥാർത്ഥമാണ് എന്ന വിശദീകരണവുമായി കുവൈറ്റ് ദിനപത്രമായ അൽ-അൻബ എത്തി. 2022 ജനുവരി 1 ന് കുവൈറ്റിലെ സബാഹിയ ജില്ലയിലാണ് സംഭവം നടന്നത്. ക്ലിപ്പിൽ കാണുന്ന സ്ത്രീയും അവരുടെ പിതാവും സ്വന്തം വീട്ടിൽ വളർത്തുന്ന സിംഹകുട്ടിയാണ് തെരുവിലിറങ്ങിയത്. തെരുവുകളിൽ അലഞ്ഞുതിരിയുമ്പോൾ താമസക്കാരെ ഭയപ്പെടുത്തിയെങ്കിലും ഉടനെ യുവതി എത്തി സിംഹക്കുട്ടിയെ ‘ചീത്ത പറഞ്ഞ്’ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന രംഗമാണ് വൈറലായ വീഡിയോ.
പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു എന്നും സിംഹകുട്ടിയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ല എന്നുറപ്പിച്ചു.