Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘സിൽവർലൈൻ കല്ലുകൾ പിഴുതെറിയും, മുഖ്യമന്ത്രിക്ക് കമ്മീഷൻ ഇഷ്ടമാണ്’; ആരോപണവുമായി കെ സുധാകരൻ

by News Desk
January 5, 2022
in KERALA
0
‘സിൽവർലൈൻ-കല്ലുകൾ-പിഴുതെറിയും,-മുഖ്യമന്ത്രിക്ക്-കമ്മീഷൻ-ഇഷ്ടമാണ്’;-ആരോപണവുമായി-കെ-സുധാകരൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സർക്കാർ വാശി കാണിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സർക്കാർ വാശിയോടെ നീങ്ങിയാൽ കോൺഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് വേണമെങ്കിൽ ക്രമസമാധാനത്തകർച്ച ക്ഷണിച്ച് വരുത്താം. സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈനിൽ സിപിഎം ലക്ഷ്യം അഞ്ച് ശതമാനം കമ്മിഷനിലാണെന്ന് കെപിസിസി പ്രസിഡൻ്റ് കുറ്റപ്പെടുത്തി. സിൽവർലൈനിന് വേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നത് ലാവലിൻ നേട്ടം ഓർത്താണ്. പണ്ട് കാലം മുതൽ പിണറായി വിജയന് കമ്മീഷൻ ഇഷ്ടമാണ്. ലാവലിൻ അഴിമതിക്കാലത്ത് ഇക്കാര്യം തെളിഞ്ഞതാണ്. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ല. വീടുകൾ സന്ദർശിച്ച് കോൺഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.

കോടതി വിധിപോലും മാനിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചത്. കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സിൽവർലൈൻ. പദ്ധതി കടന്നുപൊകുന്ന പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങളുള്ളത്. കാലഹരണപ്പെട്ട പദ്ധതിയാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. സിപിഎം – സിപിഐ അണികൾ പോലും പദ്ധതിക്ക് എതിരാണ്.

ജനങ്ങളുടെ സമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി. ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ചുവരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരേണ്ട. വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ട് സംസാരിക്കാമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് സർക്കാർ പുറത്തുവിട്ടു. അതിവേഗറയിൽ പദ്ധതിയായ സിൽവർലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിലുള്ളവർക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിവരങ്ങളാണ് കേരള സർക്കാർ പുറത്തുവിട്ടത്.

സിൽവർ ലൈൻ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. 1730 കോടി രൂപ പുനരധിവാസത്തിന് നൽകും. 4460 കോടി രൂപ വീടുകൾക്കായി മാറ്റിവെക്കും. പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിച്ചത്. വീട് നഷ്ടപ്പെടുകയോ ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ അതിദാരിദ്രരായ ആളുകൾക്കടക്കമുള്ളവർക്ക് എത്ര രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ്.

Previous Post

കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയും; പിണറായിയുടെ കണ്ണ് കമ്മീഷനിലെന്ന്‌ കെ. സുധാകരന്‍

Next Post

16,625 ഡോസുമായി ഒന്നാമതായി തൃശൂര്‍, രണ്ടാമത് കണ്ണൂർ; വാക്സിനെടുക്കാൻ കൗമാരക്കാരുടെ തിരക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
16,625-ഡോസുമായി-ഒന്നാമതായി-തൃശൂര്‍,-രണ്ടാമത്-കണ്ണൂർ;-വാക്സിനെടുക്കാൻ-കൗമാരക്കാരുടെ-തിരക്ക്

16,625 ഡോസുമായി ഒന്നാമതായി തൃശൂര്‍, രണ്ടാമത് കണ്ണൂർ; വാക്സിനെടുക്കാൻ കൗമാരക്കാരുടെ തിരക്ക്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.