മനാമ > യെമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില് 200 ലേറെ ഹൂതി വിമിതര് കൊല്ലപ്പെട്ടു. 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകര്ത്തു. മാരിബിലും ശബ്വയിലുമായി 35 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ശബ്വയില് 23 വ്യോമാക്രമണങ്ങളില് 133 ഹൂതികളും മാരിബില് 12 വ്യോമാക്രമണങ്ങളില് 97 ഹൂതികളും കൊല്ലപ്പെട്ടതായി സഖ്യ സേന അറിയിച്ചു.
തിങ്കളാഴ്ച പുലര്ച്ചെ വിമിതരുടെ നിയന്ത്രണത്തിലുള്ള അല്ബൈദായിലെ അല് സവാദിയ സൈനിക ക്യാമ്പിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ക്യാമ്പില് നിന്ന് ഒഴിഞ്ഞുപോകാന് സാധാരണക്കാര്ക്ക് ഞായറാഴ്ച രാത്രിവരെ സമയം അനുവദിച്ചിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്ച്ചെയുമായി സൗദിക്കുനേരെ ഹുതികളുടെ അഞ്ച് ഡ്രോണ്, മിസൈല് ആക്രമണ ശ്രമമുണ്ടായി. ലക്ഷ്യത്തിലെത്തും മുമ്പ് ഇവ സഖ്യസേന തകര്ത്തായി സേനാ വക്താവ് അറിയിച്ചു.
യെമന് തലസ്ഥാനമായ സനയില് നിന്നാണ് സ്ഫോടകവസ്തുക്കള് നിറച്ച പൈലറ്റില്ലാ വിമാനങ്ങള് അയച്ചതെന്നും വക്താവ് പറഞ്ഞു. സൈന്യം തകര്ത്ത ഡ്രോണുകളുടെ ചിത്രവും പുറത്ത് വിട്ടു. അതിര്ത്തി നഗരമായ നജ്റാനെ ലക്ഷ്യമിട്ടാണ് ഡ്രോണ് ആക്രമണശ്രമം. ഞായറാഴ്ച വൈകീട്ടാണ് തായ്ഫിനെ ലക്ഷ്യമിട്ടായിരുന്നു മിസൈല് ആക്രമണശ്രമമുണ്ടായത്.