അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ഇത്തരം അനുഭവം ഫാത്തിമ മാഡ്രിഗൽ എന്ന് പേരുള്ള സ്ത്രീയ്ക്കാനുണ്ടായത്. പുതുവർഷ രാവിൽ ഏകദേശം 11.45ഓടെയാണ് മകൻ ആൽഫ്രെഡോയക്ക് ഫാത്തിമ ജന്മം നൽകിയത്. സമയം 12 കഴിഞ്ഞു ഏതാനും സെക്കന്റുകൾക്കുള്ളിൽ മകൾ അയ്ലിനും ഗർഭപാത്രത്തിൽ നിന്നും പുറത്തെത്തി. ഇതോടെ ആശുപത്രി രേഖകളിൽ എഴുതിയത് ആൽഫ്രെഡോ ജനിച്ചത് 31 ഡിസംബർ 2021നും അയ്‌ലൻ ജനിച്ചത് 1 ജനുവരി 2022നും.
“അവർ ഇരട്ടകളാണെന്നതും വ്യത്യസ്തമായ ജന്മദിനങ്ങൾ ഉള്ളവരാണ് എന്നുള്ളതും എന്നെ ത്രില്ലടിപ്പിക്കുന്നു. അവൾ അർദ്ധരാത്രിയിൽ എത്തിയതിൽ ഞാൻ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു,” പീപ്പിൾ പത്രത്തോട് ഫാത്തിമ പറഞ്ഞു. സഹോദരങ്ങൾ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ, കുഞ്ഞുങ്ങളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട് അപൂർവങ്ങളിൽ അപൂർവമായ പ്രസവം ആഘോഷിക്കുകയാണ്.
“അർദ്ധരാത്രിയിൽ, 2022ലെ ഈ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയ്ലിൻ യോലാൻഡ ട്രൂജില്ലോയെ നാറ്റിവിഡാഡ് സ്വാഗതം ചെയ്തു! അവളുടെ ഇരട്ടയായ ആൽഫ്രെഡോ ആൽഫ്രെഡോ ട്രുജില്ലോ, 15 മിനിറ്റ് മുമ്പ് ഡിസംബർ 31 വെള്ളിയാഴ്ച രാത്രി 11:45ന് ജനിച്ചു. അതായത് അവരുടെ ജന്മദിനം രണ്ട് ദിവസത്തിലാണ്, മാസം വർഷവും വ്യത്യസ്തം,” നാറ്റ്വിദാദ് മെഡിക്കൽ സെന്റർ ട്വീറ്റ് ചെയ്തു. തന്റെ കരിയറിലെ ഏറ്റവും സ്പെഷ്യലായ പ്രസവങ്ങളിലൊന്നാണിതെന്ന് ഇരട്ടക്കുട്ടികളെ പ്രസവം കൈകാര്യം ചെയ്ത ഫാമിലി ഡോക്‌ടർ അന അബ്രിൽ ഏരിയാസ് പറഞ്ഞു.
അമേരിക്കയിൽ പ്രതിവർഷം 1,20,000 ഇരട്ട പ്രസവങ്ങൾ നടക്കുന്നതായി ആശുപത്രി അറിയിച്ചു. എങ്കിലും, വ്യത്യസ്ത ജന്മദിനങ്ങളിൽ ഇരട്ട ജനനങ്ങൾ വളരെ വിരളമാണ്. ഫാത്തിമ മാഡ്രിഗലിനും ഭർത്താവ് റോബർട്ട് ട്രൂജില്ലോയ്ക്കും പുതിയ ഇരട്ടക്കുട്ടികളെ കൂടാതെ മറ്റ് മൂന്ന് കുട്ടികളുണ്ട്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും.