തിരുവനന്തപുരം > ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നേതാക്കൾ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന് സതീശൻ പറഞ്ഞു. ഗവർണർ വിമർശനത്തിന് അതീതനല്ല. വിധേയനാണ്. ഭരണഘടനാപരമായ തെറ്റുകൾ ആവർത്തിച്ചാൽ ഗവർണറെ വിമർശിക്കും. ഒരു കാര്യത്തിനും സ്ഥിരതയില്ല. മാറി മാറി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ചാൻസലർസ്ഥാനം ഏറ്റെടുക്കില്ല എന്ന് പറയുന്നത് നിയമത്തെ വെല്ലുവിളിക്കലാണ്. അത് പറയാനുള്ള അവകാശം ഗവർണർക്കില്ല. ബിജെപി നേതാക്കൾ പറയുന്നത് ആവർത്തിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.