കൊച്ചി: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവർണർ. അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്.ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകൾക്കില്ലെന്നും ആക്ഷേപങ്ങൾക്ക് മറുപടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങൾ കണ്ടപ്പോൾ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാൽ ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെയെന്നും ഗവർണർ പറഞ്ഞു.
ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താൻ എങ്ങനെ നിയമപരമായ കാര്യങ്ങൾ നിരവഹിക്കുമെന്നും ഗവർണർ ചോദിക്കുന്നു. അതിനാൽ തന്നെ ഈ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:will not take over as university chancellor says governor