അതേസമയം, കോവളത്തെ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ എതിര്‍വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥര്‍ നല്‍കിയ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും സ്വീഡിഷ് പൗരനെ അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഇദ്ദേഹത്തിൻ്റെ വിശദീകരണം. തന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എസ്ഐയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:
വിദേശികള്‍ കൂടുതലായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലായിരിക്കും പോലീസിന് ആദ്യം പരിശീലനം നൽകുക. സിപിഓ മുതൽ ഡിവൈഎസ്‍പി വരെയുള്ള പോലീസുകാര്‍ക്കായിരിക്കും പ്രത്യേക പരിശീലനം നല്‍കുക. വിമാനത്താവളങ്ങളോടു ചേര്‍ന്നു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ലഭിക്കും. കോവളത്തെ സംഭവം സംസ്ഥാനത്തിനു മൊത്തത്തിൽ നാണക്കേടായെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
Also Read:
പുതുവര്‍ഷത്തലേന്ന് മദ്യവുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീവൻ ആസ്ബെര്‍ഡിനെ വാഹനപരിശോധനയ്ക്ക് നിൽക്കുകയായിരുന്ന സംഘം തടഞ്ഞു നിര്‍ത്തിയെന്നും കൈയ്യിലുണ്ടായിരുന്ന വിദേശമദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. നാലു വര്‍ഷമായി കോവളത്തിനു സമീപം താമസിക്കുന്ന സ്റ്റീവൻ ഇവിടെ ഒരു ഹോംസ്റ്റേ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പരിശോധനയ്ക്കു പിന്നാലെ സ്റ്റീവൻ തന്‍റെ കൈവശമുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം ഒഴുക്കിക്കളയുന്നതിൻ്റെ ദൃശ്യങ്ങൾ മറ്റൊരാള്‍ പകര്‍ത്തുകയായിരുന്നു. രണ്ട് കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ സ്റ്റീവനോടു മദ്യത്തിൻ്റെ ബില്ലുമായി വന്നാൽ കടന്നു പോകാമെന്നു പോലീസ് നിലപാടു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം മദ്യം വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നു ബില്ലുമായി എത്തിയതോടെ കടത്തി വിടുകയും ചെയ്തു.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയുടെ ചുമതലയുളള മന്ത്രി വി ശിവൻകുട്ടി സ്റ്റീവനെ വസതിയിലേയ്ക്ക് ക്ഷണിക്കുകയും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, തന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഗ്രേഡ് എസ്ഐ ഷാജിയുടെ വിശദീകരണം. പുതുവര്‍ഷത്തിനു തലേന്നു ബീച്ചിലേയ്ക്ക് മദ്യം കൊണ്ടുപോകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു എന്നും താൻ ഈ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐ പറയുന്നത്. താൻ വിദേശിയോടു മോശമായി സംസാരിക്കുകയോ മദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോവളത്തു മുറി ബുക്ക് ചെയ്തിരുന്നവര്‍ മദ്യത്തിൻ്റെ ബില്ലുമായി എത്തിയപ്പോള്‍ കടത്തി വിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്കു പുറമെ ഇദ്ദേഹം ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയതായി കണ്ടെത്തിയതു കൊണ്ടാണ് നടപടിയെടുക്കുന്നതെന്നും പരാതി വിശദമായി അന്വേഷിച്ച ശേഷം തീരുമാനമെടുക്കുമെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.