ന്യൂഡൽഹി > പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർടിക്ക് മുന്നേറ്റം പ്രവചിച്ച് ടൈംസ് നൗ സർവേ. പഞ്ചാബിൽ എഎപി കോൺഗ്രസിനെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തുമെന്നുമാണ് സർവേഫലം.
ഗോവയിൽ ബിജെപിക്കു പിന്നിൽ എഎപി രണ്ടാമതെത്തും. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സംഘടനയ്ക്കുള്ളിൽ തമ്മിലടി രൂക്ഷമായ ഉത്തരാഖണ്ഡിലും ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിനാകില്ല. ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് സർവേ ഫലം.
യുപിയിലും കോൺഗ്രസിന്റെ സ്ഥിതി ദയനീയമെന്നാണ് വിവിധ സർവേകൾ സൂചിപ്പിക്കുന്നത്.നൂറ്റിപ്പതിനേഴ് സീറ്റുള്ള പഞ്ചാബ് നിയമസഭയിൽ 53–-57 സീറ്റുവരെ എഎപിക്ക് പ്രവചിക്കുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 20 സീറ്റാണ് എഎപി നേടിയത്. കോൺഗ്രസ് 77ൽ നിന്ന് 41–-45 ആയി കുറയുമെന്നാണ് പ്രവചനം.