കൊച്ചി > നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനുവേണ്ടി ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. മൊഫിയയുടെ ഭർത്താവ് എരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ, ബാപ്പ യൂസഫ്, ഉമ്മ റുക്കിയ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.
ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. സെഷൻസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഭർതൃവീട്ടുകാർക്കും പൊലീസ് ഇൻസ്പെക്ടർക്കും എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷമാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.