കാസർകോട് > കാസർകോട് ജില്ലയിലും ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്ന ഇയാൾ മധൂരിലാണ് താമസം.
ചട്ടഞ്ചാൽ ടാറ്റാ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇയാളുമായി സമ്പർക്കമുള്ള ആളുകളോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.