“ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നത്. കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്‍റെ നന്ദി” – പ്രകാശ് രാജ് പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
Also Read :
സംസ്ഥാന സ്പീക്കർ എംബി രാജേഷാണ് പ്രകാശ് രാജിന് പുരസ്കാരം കൈമാറിയത്. സിനിമയിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണു പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്യ്രത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീക്കർ ചടങ്ങിൽ പറഞ്ഞു.
സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വർഗീയ ഫാസിസ്റ്റു ശക്തികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരെ പിന്നീട് വിട്ടുവീഴ്‍ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹം.
Also Read :
ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികൾ നേരിട്ട് നിർഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നു. ആ ശബ്ദം ഇനിയും കൂടുതൽ ഉച്ചത്തിൽ ഉയരട്ടെയെന്ന് പ്രകാശ് രാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സ്പീക്കർ ഫേസ്ബുക്കിലും കുറിച്ചു.