തിരുവനന്തപുരം
സർവകലാശാലകൾ നൽകുന്ന ഓണററി ബിരുദങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിരസിച്ച അനുഭവമുള്ളപ്പോൾ അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
2018 മേയിൽ ഹിമാചൽ പ്രദേശിലെ ഡോ. വൈ എസ് പർമാർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി നൽകിയ ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസാ (ഡി എസ്സി)ണ് രാഷ്ട്രപതി നിരസിച്ചത്. സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചാണ് അദ്ദേഹം ഡിഎസ്സി ഏറ്റുവാങ്ങാതിരുന്നത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കേരള സർവകലാശാലയോട് ശുപാർശ ചെയ്തിരുന്നതായി രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്. ചെന്നിത്തലയുടെ വെളിപ്പെടുത്തൽ ഗവർണർ ശരിവച്ചിട്ടില്ലെങ്കിലും ഇതുവരെ നിഷേധിച്ചിട്ടില്ല. ഓണററി ബിരുദം മുമ്പ് നിരസിച്ചയാളാണ് രാഷ്ട്രപതിയെന്നത് ഗവർണർ അറിയാതിരിക്കാനും വഴിയില്ല.
രാഷ്ട്രീയ വിവാദങ്ങളിലേക്ക് രാഷ്ട്രപതിയെ വലിച്ചിഴയ്ക്കുന്നത് അത്യപൂർവമാണ്. അത്തരമൊരു സാഹചര്യമാണ് ചെന്നിത്തലയിൽനിന്ന് ഉണ്ടായത്.