വത്തിക്കാന്‍ സിറ്റി
സ്ത്രീകള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനംചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതുവത്സര സന്ദേശം. സ്ത്രീകളെ വേദനിപ്പിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാണ്. ലോകത്തെ നിലനിര്‍ത്തുന്നത് സ്ത്രീകളാണെന്നും സ്വന്തം ജീവന് ത്യജിക്കുന്നവരാണ് അമ്മമാരെന്നും ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ കുര്‍ബാന മധ്യേ മാര്‍പാപ്പ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്ന പുരുഷന്മാര് പൈശാചികമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ഒരു ഇറ്റാലിയന്‍ ടെലിവിഷന്‍ പരിപാടിക്കിടെ മുമ്പ് മാര്‍പാപ്പ പറഞ്ഞിരുന്നു.