തിരുവനന്തപുരം > മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷനാക്കിയ സമയത്ത് തന്നെയാക്കിയിരുന്നെങ്കിൽ കേരളത്തിന്റെ ചരിത്രം ഇതാകുമായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇപ്പോൾ തന്നെ അധ്യക്ഷനാക്കിയെങ്കിലും കേരളമാകെ മാറ്റിയെടുക്കാൻ സമയമെടുക്കും. മുല്ലപ്പള്ളിക്ക് പ്രവർത്തകരുടെ മനസ്സിൽ സ്ഥാനമില്ല. പ്രവർത്തകരിൽ ആവേശമുണ്ടാക്കാൻ കഴിഞ്ഞാലേ കാര്യമുള്ളൂ, നേതാവാകുകയുള്ളൂ. കഴിവില്ലാത്തത് ഒരു കുറ്റമല്ല. മനോരമയുടെ ന്യൂസ് മേക്കർ പരിപാടിയിലാണ് കെ സുധാകരൻ മുല്ലപ്പള്ളിയെ ആക്ഷേപിച്ചത്.