തിരുവനന്തപുരം: കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയുണ്ടെന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണെന്നും നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ വ്യാപനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
Also Read:
സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വീണ്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും വൈറസ് എന്നിലേയ്ക്ക് എത്തരുത് എന്ന ലക്ഷ്യത്തോടെ വ്യക്തിപരമായി ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോണിനു ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വ്യാപനശേഷിയുണ്ട്. ഇതിനാൽ പെട്ടെന്നു തന്നെ ആരോഗ്യസംവിധാനം തകരാൻ സാധ്യതയുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.