ശബരിമല > മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യദിനമായിരുന്ന ഡിസംബർ 31ന് 46,161 പേർ സന്നിധാനത്തെത്തി. തിരക്ക് ശനിയാഴ്ചയും തുടർന്നു. എല്ലാവർക്കും സുഗമദർശനം സാധ്യമാകുന്നുണ്ട്. കാനനപാത തുറന്നതോടെ എരുമേലിയിൽനിന്ന് കരിമല വഴിയും തീർഥാടകർ എത്തുന്നുണ്ട്. ആദ്യദിനത്തിൽ 1,330 തീർഥാടകരാണ് ഇതുവഴി പമ്പയിലേക്ക് എത്തിയത്.
അപ്പം അരവണ പ്രസാദ വിതരണത്തിന് രണ്ട് കൗണ്ടറുകൾ കൂടി ആരംഭിച്ചു. മാളികപ്പുറത്താണ് പുതിയ കൗണ്ടറുകൾ തുറന്നത്. ഇതോടെ സന്നിധാനത്തെ ആകെ കൗണ്ടറുകളുടെ എണ്ണം 12 ആയി. ഇതിൽ മൂന്നെണ്ണം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണ്. തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പുതിയ കൗണ്ടറുകൾ തുടങ്ങിയത്. ആവശ്യമെങ്കിൽ ഇനിയും കൗണ്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫീസർ പറഞ്ഞു.