പ്രതികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നെന്ന നിഗമനത്തെതുടർന്ന് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേർ പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. 12 അംഗ സംഘമായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ട് മുഖ്യപ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പിടിയിലായത്.
രഞ്ജിത്ത് വധക്കേസിൽ ഗൂഢാലോചനയിലുൾപ്പെടെ 25 ഓളം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. നേതാവ് ഷാൻ വധക്കേസിൽ അന്വേഷണം മുന്നോട്ട് പോയപ്പോൾ രഞ്ജിത്ത് വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് അന്വേഷണം പലയിടങ്ങളിലേക്ക് വ്യാപിപ്പിച്ചതും കൂടുതൽപേർ പിടിയിലാകുന്നതും.
പിടിയിലായ രണ്ട് പേരുടെയും അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തും. ഇവർ രണ്ട് പേരും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീടിനോട് ചേർന്ന പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായവർ എസ്ഡിപിഐയുടെ പ്രാദേശിക ഭാരവാഹികളായിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ഇവരെ പോലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.
കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൂടുതൽ പ്രതികളിലേക്ക് പോലീസ് എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. കൊലപാതകികളെക്കുറിച്ചും ഇവർ ഒളിവിൽ കഴിയുന്ന താവളങ്ങളെക്കുറിച്ചും വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.