2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്കാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാൻ കഴിയുക. വാക്സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലളിതമായി ഒൻപത് സ്റ്റെപ്പുകളിലൂടെ വാക്സിനു വേണ്ടി നിങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാൻ കഴിയും ഒൺലൈൻ ബുക്കിങ്ങ് എങ്ങനെയെന്ന് നോക്കാം.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?
1. ആദ്യ https://www.cowin.gov.in എന്ന ലിങ്ക് തുറക്കുക. തുറന്നുവരുന്ന പേജിന് മുകള്‍ വശത്ത് കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
2. തുറന്നു വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള് നല്കിയ മൊബൈലിലേക്ക് ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി ലഭിക്കും. ആ ഒടിപി നമ്പര്‍ സൈറ്റിൽ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്കൂള്‍ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്കുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. ഇത്രയും ആകുമ്പോൾ തന്നെ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിയും. ഇതുപോലെ ആഡ് മോര് ഓപ്ഷന് നല്കി മറ്റ് മൂന്ന് പേരെ കൂടി നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ തന്നെ രജിസ്റ്റര്‍ ചെയ്യാം.
വാക്സിനേഷൻ അപ്പോയ്മെന്റ് എടുക്കുന്നതെങ്ങനെ?
5. വാക്സിന് എടുക്കാനുള്ള അപ്പോയ്മെന്റfനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന് കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് കണ്ടെത്താൻ കഴിയും.
6. ഓരോ തീയതിയിലും വാക്സിന് കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. ആവശ്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
7. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
8. വാക്സിനേഷന് നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാനും സാധിക്കും.
9. വാക്സിനെടുക്കാനായി വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കണം. രജിസ്റ്റര്‍ ചെയത ഫോട്ടോ ഐഡി കൈയ്യില്‍ കരുതേണ്ടതുമാണ്.