തിരുവനന്തപുരം > ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാദ്ധ്യായ എന്നിവരെ എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി മാറ്റി നിയമിച്ചു. ബൽറാംകുമാർ ഉപാധ്യായയെ ട്രെയിനിങ് എഡിജിപി ആയി നിയമിച്ചു. മഹിപാൽ യാദവ് കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ആറ് ഡിഐജിമാർക്ക് ഐജിമരായും അഞ്ച് പേർക്ക് ഡിഐജിമരായും സ്ഥാനക്കയറ്റം നൽകി. ഇതേ തുടർന്ന് പൊലീസിൽ വൻ അഴിച്ചു പണി നടത്തി. ക്രൈംബ്രാഞ്ച് ഐജി സ്പർജൻകുമാറാണ് പുതിയ സിറ്റി പൊലീസ് മേധാവി. തിരുവനന്തപുരം റൂറൽ എസ്പിയായി ഐസിടി എസ്പി ഡോ ദിവ്യ എസ് ഗോപിനാഥിനെയും നിയമിച്ചു. ദക്ഷിണമേഖലാ ഐ ജി ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച പി പ്രകാശാണ് പുതിയ ദക്ഷിണമേഖലാ ഐജി. എഡിജിപി യോഗേഷ് ഗുപ്തയെ പൊലീസ് അക്കാദമിയുടെ (കേപ്പ) ഡയറക്ടറായി നിയമിച്ചു.
പി പ്രകാശിനെ കൂടാതെ ഡിഐജിമാരായ അനൂപ് കുരുവിള ജോൺ, വിക്രംജിത്ത് സിങ്, കെ സേതുരാമൻ, കെ പി ഫിലിപ്പ്, എ വി ജോർജ്ജ് എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം. അനൂപ് കുരുവിള ജോണിനെ ട്രാഫിക്ക് റോഡ്സുരക്ഷാ മാനേജ്മെന്റ് ഐജിയായി നിയഘമിച്ചു. ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചുമതലയും അനൂപ് കുരുവിളക്കായിരിക്കും. വിക്രംജിത്ത് സിങ്ങിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തുടരാനും നിശ്ചയിച്ചു.
ദക്ഷിണമേഖലാ ഐജി പി പ്രകാശിന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൺ കോർപറേഷൻ എം ഡിയുടെ അധികചുമതല നൽകി. കെ സേതുരാമന് പൊലീസ് അക്കാദമി ഐജിയായും, കെ പി ഫിലിപ്പിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഒന്ന് ഐജിയായും നിയിച്ചു. എ വി ജോർജ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി തുടരും. എസ്പിമാരായ പുട്ട വിമലാദിത്യ, എസ്അ ജീതാബീഗം, ആർ നിശാന്തിനി, എസ് സ തീഷ് ബിനോ, രാഹുൽ ആർ നായർ, എന്നിവർക്കാണ് ഡി ഐ ജിമാരായി സ്ഥാനക്കയറ്റം നൽകിയത്. ആർ നിശാന്തിനിയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. അവിടെനിന്ന് കോറി സജ്ജയ്കുമാർ ഗുരുഡിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജിയായി മാറ്റി നിയമിച്ചു. രാഹുൽ ആർ നായരാണ് പുതിയ കണ്ണൂർ റേഞ്ച് ഡിഐജി.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എ എസ്പി യായിരുന്ന അങ്കിത്ത് അശോകനാണ് തിരുവനന്തപുരം സിറ്റിയുടെ പുതിയ ഡി സി പി. ഡിസിപിയായിരുന്ന വൈഭവ് സക്സേനയെ കാസർകോഡ് എസ്പിയായി നിയമിച്ചു. ചിറ്റൂർ എഎസ്പിയായിരുന്ന പഥംസിങ്ങിനെ ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റാക്കി. ആർആർആർഎഫ് കമാൻഡന്റിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. പി വി രാജീവാണ് പുതിയ കണ്ണൂർ റൂറൽ പൊലീസ് മേധാവി.ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന വി യു കുര്യാക്കോസാണ് കൊച്ചി സിറ്റിയുടെ പുതിയ ഡി സി പി. അവിടെനിന്ന് ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയെ തൃശ്ശൂർ റൂറൽ എസ്പിയായി നിയമിച്ചു. തൃശ്ശൂർ റൂറൽ എസ്പിയായിരുന്ന ജി പൂങ്കുഴലിയെ പൊലീസ് അക്കാദമി അഡ്മിനിട്രേഷൻ വിഭാഗം അസി ഡയറക്ടറായി നിയമിച്ചു. ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റായിരുന്ന വിവേക് കുമാറിനെ കെഎപി നാല് കമാന്റഡന്റായി മാറ്റി. നവനീത് ശർമ്മ (ടെലികോംഎസ്പി), അമോസ് മാമൻ (കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ), സ്വപിൽ മധുകർ മഹാജൻ (പത്തനംതിട്ട എസ്പി) എന്നിവരെയും മാറ്റി നിയമിച്ചു.