തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശ്ശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതോടെ 107 പേർക്കാണ് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശ്ശൂർ ഒൻപത്, പത്തനംതിട്ട, ആലപ്പുഴ അഞ്ച്, കണ്ണൂർ നാല്, കോട്ടയം, മലപ്പുറം മൂന്ന് വീതം, പാലക്കാട് രണ്ട്, കോഴിക്കോട്, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ആകെ രോഗികളുടെ കണക്ക്.
ആകെ രോഗികളിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവർ 41 പേരാണ്. 52 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം വന്നവർ 14 പേരാണ്.ലോ റിസ്ക് രാജ്യങ്ങളിൽ യുഎഇയിൽ നിന്ന് വന്നവർക്കാണ് ഏറ്റവുമധികം ഒമിക്രോൺ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ 23 പേർക്കും ഒമിക്രോൺ ബാധിച്ചിട്ടുണ്ട്.
Content Highlights: Omicron Cases in Kerala; 44 new cases werereported and total number climbs to 107