പാലക്കാട്: മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെ നാലു തീവണ്ടികളിൽ പുതുവർഷദിനംമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചു.
16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതൽ കൂടുതലായുണ്ടാവും (കോച്ച് നമ്പർ ഡി 4, ഡി 5, ഡി.എൽ 1, ഡി.എൽ 2).
12601/12602 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിലിൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും.
16629/16630 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. ജനുവരി ഒന്നുമുതൽ 16 വരെയാവും ഈ സൗകര്യം.
22637/22638 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റുകളും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും. ജനുവരി 17 മുതലാവും ഈ സൗകര്യം. പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ പ്രതിദിന എക്സ്പ്രസിൽ വെള്ളിയാഴ്ചമുതൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകൾ കൂടുതലായുണ്ടാവും.
Content Highlights:Travel without reservation; General coaches on Maveli and Malabar Expresses from January 1