കൊച്ചി: എ എം മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ നിർമ്മിക്കുന്ന “ആറാട്ട് മുണ്ടൻ ” എന്ന ചിത്രത്തിന് ചലച്ചിത്ര നടി ലക്ഷ്മിപ്രിയ ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്യുന്നത് ഭർത്താവ് പി ജയ് ദേവ്. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമാണ് പി ജയ് ദേവ്.
ആലപ്പുഴയിൽ നടന്ന പൂജ ചടങ്ങിൽ എ എം ആരിഫ് എം പിയും എച്ച് സലാം എം എൽ എ യും ചേർന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് തുടക്കം കുറിച്ചത്. സഹനിർമ്മാണം – കെ പി രാജ് വക്കയിൽ (യു എ ഇ), ഛായാഗ്രഹണം – ബിജുകൃഷ്ണൻ , കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് – ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ , ചമയം – ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത് , ത്രിൽസ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിൻ മാസ്റ്റർ, സഹസംവിധാനം – അരുൺ പ്രഭാകർ , സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം – എം സജീർ , സ്റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – അജി മസ്കറ്റ്,പി ആർ ഓ -അജയ് തുണ്ടത്തിൽ .