ഇരിങ്ങാലക്കുട > കേരള വികസനത്തിന് നാഴികക്കല്ലാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൈകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും. തൃശൂര്‍ വേളൂക്കര ഗ്രാമപഞ്ചായത്തില്‍ സില്‍വര്‍ലൈനിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം ബിജെപി പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
വേളൂക്കര പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതവും, ബിജെപിക്ക് രണ്ടും മെമ്പര്‍മാരാണുള്ളത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്റായും യുഡിഎഫ് അംഗം വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.