ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരു പോലെയല്ലെന്നും പോപ്പുലർ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ. ” ഒരു ദേശ സ്നേഹ സംഘടനയാണ്. അവർ പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്താകമാനം ഉണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന ആളല്ലേ? കേരളാ പോലീസിൽ ആർഎസ്എസുകാർ ഉണ്ട് എന്ന കാര്യം ആർക്കാണ് അറിയാത്തത്” കെ സുരേന്ദ്രൻ ചോദിച്ചു.
Also Read :
പോപ്പുലർ ഫ്രണ്ടുകാർ കേരള പോലീസിൽ ഉണ്ടാകുന്നതാണ് പ്രശ്നമെന്നും അത് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനായെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ആലപ്പുഴയി ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം എൻഐഎയ്ക്ക് വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോലീസിന്‍റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഭീകരർക്കു മുൻപിൽ സമ്പൂർണമായി കീഴടങ്ങിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കൊലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽനിന്നും സഹായം ലഭിക്കുന്നുവെന്ന് പോലീസ് പോലും സമ്മതിക്കുന്നു. കേരള പോലീസിന്‍റെ നിസഹായവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. പരസ്യമായി എഡിജിപി സത്യം പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേസ് എൻഐഎയ്ക്കു വിടാത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read :
നേരത്തെ എഡിജിപി വിജയ് സാക്കറെയാണ് കൊലയാളി സംഘത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നെന്ന് പറഞ്ഞത്. കൊലപാതകങ്ങൾക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് എസ്ഡിപിഐയുടെ രീതിയാണ്. പാലക്കാടും ആലപ്പുഴയിലും നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.