തിരുവനന്തപുരം: ആർ.എസ്.സ്സുകാർ പോലീസിൽ ഉണ്ട് എന്നത് ഒരു പുതിയ വാർത്തയല്ല. പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് ആർ.എസ്.എസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരു പോലെയല്ല. പോപ്പുലർ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണ്. ആർ എസ് എസ് ഒരു ദേശ സ്നേഹ സംഘടനയാണ്. അവർ പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്താകമാനം ഉണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന ആളല്ലേ? കേരളാ പോലീസിൽ ആർ.എസ്.എസുകാർ ഉണ്ട് എന്ന കാര്യം ആർക്കാണ് അറിയാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരു പോലെ അല്ല.
പോപ്പുലർ ഫ്രണ്ടുകാർ എങ്ങനെ കേരളാ പോലീസിൽ ഉണ്ടാകുന്നു എന്നതാണ് ചോദ്യം. അത് രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന സംഘടനയാണ്. കൊലയാളികളായ മതഭീകരവാദികൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നു. ആർ.എസ്.എസിനും ബിജെപിക്കും മറ്റൊരു രീതിയാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം കേരളാ പോലീസിന് തെളിയിക്കാൻ കഴിയില്ലെന്നും കേസ് എൻഐഎയ്ക്ക് കൈമാറണമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Content Highlights : RSS is a patriotic organization says K Surendran