മലപ്പുറം > അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾവധഭീഷണി മുഴക്കുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പറഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള ഇത്തരം ശ്രമങ്ങൾഅപലപനീയമാണ്. വിദ്വേഷ വർഗീയ പ്രചാരണങ്ങൾക്കെതിരെ സർക്കാരും പൊതുസമൂഹവും ഉറച്ച നിലപാട് സ്വീകരിക്കണം. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിക്കണം. കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണം. കാന്തപുരം പറഞ്ഞു.
മഅ്ദിൻഅക്കാദമി മലപ്പുറം സ്വലാത്ത് നഗിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽമഅ്ദിൻചെയർമാൻഇബ്രാഹീമുൽഖലീൽഅൽ ബുഖാരി അധ്യക്ഷനായി. സമസ്ത ഉപാധ്യക്ഷൻഅലി ബാഫഖി തങ്ങൾ, സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, ബാഖിർ ശിഹാബ് തങ്ങൾ, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഹബീബ് തുറാബ് തങ്ങൾ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്ല്യാർഎന്നിവർ സംസാരിച്ചു.