തിരുവനന്തപുരം > കേരളത്തിലും കേന്ദ്രത്തിലും ഒരുമിച്ച് കോൺഗ്രസ് അധികാരത്തിൽവരുമെന്നത് സ്വപ്നം കാണാനേ കഴിയൂവെന്ന് കെ മുരളീധരൻ എംപി. തട്ടിൽ എസ്റ്റേറ്റ് കൊലക്കേസിൽ കെ കരുണാകരനെ പ്രതിചേർത്ത കോൺഗ്രസ് അദ്ദേഹത്തെ വിലങ്ങണിയിച്ച് തൃശൂർ നഗരത്തിലൂടെ പരസ്യമായി നടത്താൻ പദ്ധതിയിട്ടിരുന്നു. ഇക്കാര്യം അറിഞ്ഞതിനാലാണ് അദ്ദേഹം ഒളിവിൽ പോയത്. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാൻ കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായപ്പോൾ കോൺഗ്രസ് തയ്യാറായില്ല. ഇനി അവസരം ലഭിക്കില്ലെന്നും കരുണാകരൻ അനുസ്മരണ യോഗത്തിൽ മുരളീധരൻ പറഞ്ഞു.