തിരുവനന്തപുരം: മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിന് ഈ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നുംഅദ്ദേഹം ആരോപിച്ചു.
ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ ട്വീറ്റുകൾ ഇട്ടിട്ടുണ്ട്. അതേ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇവിടെ എങ്ങനെയാണ് ഇത്തരത്തിൽ ഒരു അതിവേഗ ട്രെയിൻ പദ്ധതി നടപ്പിലാക്കുക. സി.പി.എമ്മിന് ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ്.
പദ്ധതിനടപ്പാക്കും എന്ന വാശിയുമായിമുഖ്യമന്ത്രി മുന്നോട്ട് പോയാൽ നടത്താൻ അനുവദിക്കില്ല എന്ന നിലപാടുമായി പ്രതിപക്ഷവും മുന്നോട്ട് പോകും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ബുള്ളറ്റ് ട്രെയിനിന് ഞങ്ങൾ എതിരല്ല. പക്ഷെ ഞങ്ങളുയർത്തിയിരിക്കുന്ന ചോദ്യങ്ങൾക്ക് ജനങ്ങളായഗ്രഹിക്കുന്ന രീതിയിലുള്ള മറുപടി വേണം.
പദ്ധതിയെ എതിർക്കുന്ന സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും വർഗീയ സംഘടനകളാണോ. കൺസൾട്ടൻസികളെ വെക്കുക എന്നതാണ് ഈ സർക്കാരിന്റെ പ്രധാന ജോലി. വരുന്ന ദിവസങ്ങളിൽ കെ-റെയിലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വി.ഡിസതീശൻ പറഞ്ഞു.
Cpntent Highlights: VD Satheesan,K Rail project, CPIM