കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കു നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ പ്രസ്താവനയെന്ന പേരിൽ താഴെ കാണുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. മാതൃഭൂമി ഡോട്ട് കോമിന്റേതെന്ന പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നത്. മാതൃഭൂമിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകും. മറ്റു നിയമ നടപടികളിലേക്കും കടക്കും, വ്യാജ വാർത്തയ്ക്കെതിരെ സമൂഹം ജാഗ്രത പുലർത്തുക.
ജിഫ്രി മുത്തുക്കോയ തങ്ങൾക്കുനേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് പിഎംഎ സലാം നടത്തിയ പ്രസ്താവനയിൽ മാതൃഭൂമിഡോട്ട് കോം നൽകിയ വാർത്ത ഇതാണ്…
Read….ജിഫ്രി തങ്ങൾക്ക് വധ ഭീഷണി: ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ. സലാം ……