സിപിഎം അനുകൂലികളായ അസോസിയേഷൻകാർക്ക് ഇത്തരം ജോലികളിൽ താൽപ്പര്യമില്ല. അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ നോക്കുകയാണ്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ കയറാനാണ് ഇവർക്ക് താൽപ്പര്യമെന്നും കോടിയേരി വിമർശിച്ചു.
Also Read :
പോലീസ് സ്റ്റേഷനുകളിലെ ഏറ്റവും നിർണായക ചുമതലയാണ് റൈറ്ററുടേത്. അത് ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ ഒഴിവുകളിൽ ആർഎസ്എസ്സുകാർ കയറിക്കൂടുകയാണ്. ഇത്തരക്കാർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുകയാണെന്നും ബിജെപി അനുകൂലികൾ ബോധപൂർവമാണ് ഇടപെടൽ നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിന്‍റെ കേസിലും കൈകടത്തൽ ഉണ്ടായെന്നും കോടിയേരി പറഞ്ഞു. ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച അദ്ദേഹം, ആദ്യം പറഞ്ഞതിൽ നിന്ന് എസ്പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണെന്നും പറഞ്ഞു.
Also Read :
കെ റെയിൽ പദ്ധതി എന്ത് വന്നാലും നടപ്പിലാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ചെലവ് 84000 കോടി കവിയും. വി എസ് സര്‍ക്കാരിന്‍റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടത് സർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.