അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോട്ടിൽ പറയുന്നത്. കൊല നടത്തിയത് താനാണെന്നു സമ്മതിച്ച തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലെ താമസക്കാരനായ ലാലൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാത്രി മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് മുറി ചവിട്ടിത്തുറന്ന് ആക്രമണം നടത്തിയതെന്നാണ് ലാലൻ പോലീസിനോടു പറഞ്ഞത്.
Also Read:
മുറിയിൽ നിന്നു ശബ്ദം കേട്ടതിനെ തുടര്‍ന്ന് വാതിലിൽ മുട്ടിയെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയ ലാലൻ യുവാവിനെ കുത്തി. താൻ യുവാവിനെ കുത്തിയെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ലാലൻ പോലീസിനെ അറിയിച്ചു. ഉടൻ തന്നെ പോലീസ് വീട്ടിലെത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Also Read:
സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. വിശദമായ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇതിനു ശേഷം പ്രതികരിക്കാമെന്നും പേട്ട സിഐ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, കള്ളനാണെന്നു സംശയിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ലാലൻ അറിയിച്ചതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലാലനും ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. വീടിൻ്റെ മുകളിലെ നിലയിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. തൊട്ടടുത്തു തന്നെ നിരവധി വീടുകളുണ്ടെങ്കിലും സംഭവം നടന്നത് പുലര്‍ച്ചെ നാലു മണിയോടെയായതിനാൽ പലരും വിവരം അറിഞ്ഞിട്ടില്ല. സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ടെന്നും വീട്ടിലുള്ളവരെ മറ്റൊരിടത്തേയ്ക്ക് മാറ്റിയതായും ചാനൽ റിപ്പോര്‍ട്ട് ചെയ്തു.