തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽനിന്നും ഒരാൾ അയർലൻഡിൽനിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽനിന്നും ഒരാൾ (37) ഖത്തറിൽനിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽനിന്ന് വന്നതാണ്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
content highlights:seven more tested positive for omicron in kerala