നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിൻ്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിൻ്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അതേസമയം കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകൾ തോറും കയറി ഇറങ്ങി പ്രചാരണം നടത്താൻ സിപിഎം പദ്ധതിയിടുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരമാണ് സിപിഎം പ്രചാരണം നടത്തുക. എല്ലാ വീടുകളിലുമെത്തി സിപിഎം ലഘുരേഖ വിതരണം ചെയ്യും.
പദ്ധതി പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നു പോകുന്നില്ല. തണ്ണീർത്തടങ്ങളും നെൽ വയലുകളും സംരക്ഷിക്കപ്പെടും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ വിശ്വാസ കേന്ദ്രങ്ങളോ പദ്ധതിക്കായി പൊളിച്ചു നീക്കേണ്ടിവരില്ല. 9314 കെട്ടിടങ്ങൾ മാത്രമായിരിക്കും പൊളിക്കേണ്ടിവരിക. ഇവർക്ക് നഷ്ടപരിഹാരം നൽകുമെന്നും സിപിഎം വ്യക്തമാക്കുന്നു.
കെ റെയില്‍ സംബന്ധിച്ച് യുഡിഎഫ് വിശദമായ പഠനം നടത്തി സര്‍ക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉത്തരം നല്കുന്നതിനു പകരം വര്‍ഗീയത കുത്തിനിറയ്ക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ബിജെപിയും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടി റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നാണ് വീടുകളില്‍ സിപിഎം വിതരണം ചെയ്യുന്ന ലഘുലേഖയില്‍ ആരോപിക്കുന്നത്. എന്നാൽ യുഡിഎഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫാണ് കെ- റെയിലിനെതിരെ സമരം ചെയ്തതെന്നും സമരം ചെയ്യാന്‍ ആരുമായും കൂട്ടുകൂടിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.