കാരണം ഒറ്റനോട്ടത്തിൽ പത്രത്തിന്റെ പേജുകളിൽ വരുന്ന കാണ്മാനില്ല പരസ്യം അല്ലെ ഇത് എന്നെ ഭൂരിപക്ഷം പേർക്കും തോന്നൂ. കൊൽക്കത്തയിലുള്ള ഒരു ഷെർവാണി കടയുടെ പരസ്യമാണ് വൈറലായിരിക്കുന്നത്. ശുദ്ധമായ സർഗ്ഗാത്മകതയാണോ അതോ മോശം അഭിരുചിയാണോ ഈ പരസ്യം എന്നാണ് ചർച്ചകൾ കൊഴുക്കുന്നത്.
സുൽത്താൻ എന്ന് പേരുള്ള ഷെർവാണി ബ്രാൻഡ് ‘കാണ്മാനില്ല’ അറിയിപ്പിന് സമാനമായാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. “പൊക്കമുള്ള, സുന്ദരനും സുന്ദരനും, ഏകദേശം 24 വയസ്സ് – എന്റെ പ്രിയപ്പെട്ട മകൻ മജ്നുവിനെ കാണാതായി, ദയവായി വീട്ടിലേക്ക് മടങ്ങുക. എല്ലാവരും വളരെ അസ്വസ്ഥരാണ്,” എന്നാണ് ആദ്യ ഭാഗം. ഒപ്പം സുമുഖനായ ഒരു യുവാവിന്റെ ഫോട്ടോയുമുണ്ട്. തുടർന്ന് ലൈലയെ വിവാഹം കഴിക്കാനും ഷെർവാണിയിലെ രാജാവായ സുൽത്താനിൽ നിന്ന് ഷെർവാണി ധരിക്കാനുമുള്ള യുവാവിന്റെ ആവശ്യങ്ങൾ കുടുംബം അംഗീകരിച്ചതായും പരസ്യത്തിൽ പറയുന്നു.
പാർക്കിംഗ് സൗകര്യമുള്ളതിനാൽ ന്യൂ മാർക്കറ്റിലെ ബ്രാൻഡിന്റെ ഔട്ട്ലെറ്റിലേക്ക് പോകാമെന്നും വിവാഹ സത്കാരത്തിന് മുഴുവൻ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും സുൽത്താനിൽ നിന്ന് കുർത്തകൾ വാങ്ങാമെന്നും ‘കാണാതായ യുവാവിന്റെ’ കുടുംബം സമ്മതിക്കുന്ന വിധത്തിലാണ് പരസ്യത്തിന്റെ ബാക്കി ഭാഗം. പരസ്യത്തിന്റെ അടിയിൽ, ഔട്ട്ലെറ്റിന്റെ വിലാസം, ഫോൺ നമ്പർ, ഫേസ്ബുക്ക് പേജിന്റെ വിശദാംശങ്ങൾ എന്നിവ ചേർത്തിട്ടുണ്ട്. സ്മാർട്ട് പരസ്യം അല്ലെ?
എന്നാൽ സമ്മിശ്ര പ്രതികരണമാണ് പരസ്യത്തിന് ലഭിച്ചത്. ചിലർ പരസ്യത്തിന് പുറകിലെ തലകളെ പ്രശംസിക്കുമ്പോൾ ഇത്തരത്തിലുള്ള പരസ്യം അധാർമികവും മോശമായ ഒരു മാതൃക സൃഷ്ടിക്കുന്നതുമാണ് എന്നാണ് ചിലരുടെ അഭിപ്രായം.