മലപ്പുറം> തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആനക്കയത്ത് സമസ്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണി. ഭീഷണിക്ക് വഴങ്ങില്ലെന്നും ധൈര്യമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അങ്ങിനെയാണ് മരണമെങ്കില്‍ അങ്ങിനെ സംഭവിക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു .
വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ ജിഫ്രി തങ്ങള്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുണ്ടായത്. അതേസമയം, സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു