കൊല്ലം
ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം , ബർക്കുമൻസ് ,വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ ,തമിഴ്നാട് സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 12.30ഓടെ തിരുവന്തപുരത്ത് നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളികളുമായി പോയ മിനിബസ്സിൽ മത്സ്യ വാനിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി മാർത്താണ്ടം സ്വദേശി വർഗ്ഗീസ് എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ 32 പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.