ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തില് ആര്എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്. മലപ്പുറം സ്വദേശിയും ആര്എസ്എസ് ആലുവ ജില്ലാ പ്രചാരകുമായ അനീഷാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കിയതിനാണ് അനീഷിനെ പിടികൂടിയത്. ഇതോടെ ഷാന് വധക്കേസില് അറസ്റ്റിലായവരുടെ എണ്ണം 15 ആയി.















