ചണ്ഡീഗഡ്> ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി ജെപിക്ക് കനത്ത പരാജയം. ചണ്ഡീഗഡ് മുൻസിപൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ആം ആദ്മി പാർടി 35 സീറ്റിൽ 14 ഇടത്ത് വിജയിച്ചു.
ഭരണകക്ഷിയായിരുന്ന ബിജെപി 12 സീറ്റിലേക്ക് ഒതുങ്ങി. 8 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ശിരോമണി അകലിദളുമാണ് വിജയിച്ചത്. ഭൂരിപക്ഷത്തിനാവശ്യമായ 19 സീറ്റ് ആർക്കും ലഭിച്ചില്ല.
ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ബിജെപിയുടെ സിറ്റിംഗ് മേയറും പാർട്ടി സ്ഥാനാർത്ഥിയുമായ രവികാന്ത് ശർമ്മയെ എഎപിയുടെ ദമൻപ്രീത് സിംഗ് പരാജയപ്പെടുത്തി. മുൻ മേയർമാരായ രാജേഷ് കാലിയ, ദവേഷ് മൗഡ്ഗിൽ എന്നിവരും പരാജയപ്പെട്ടു. ബിജെപിയുടെ നാല് സിറ്റിങ് കൗൺസിലർമാരും പരാജയപ്പെട്ടു.
2016ൽ 26 ആയിരുന്ന വാർഡുകളുടെ എണ്ണം ഇപ്പോൾ 35 ആയി ഉയർത്തിയതാണ്.