മലപ്പുറം> സിപിഐ എം 23-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. പി പി അബ്ദുള്ളക്കുട്ടി നഗറിൽ (വാഗൺ ട്രാജഡി ടൗൺഹാൾ) മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രതിനിധി ടി കെ ഹംസ പതാക ഉയർത്തി.
സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ താൽക്കാലിക അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി എം ഷൗക്കത്ത് രക്ത സാക്ഷി പ്രമേയവും വി പി സക്കറിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സമ്മേളനം ബുധനാഴ്ച പൊതു സമ്മേളനത്തോടെ സമാപിക്കും.