കൊച്ചി > കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണത്തില് ആകെ അറസ്റ്റിലയവരുടെ എണ്ണം 50 ആയി. പ്രതികള്ക്കെതിരെ 11 വകുപ്പുകള് ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള് ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്.
അതേസമയം ആക്രമണത്തില് പരിക്കേറ്റ സിഐ ഉള്പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര് നിലവില് ചികിത്സയിലാണ്. കിറ്റക്സ് ജീവനക്കാര് പോലീസിനെ അക്രമിച്ച സംഭവത്തില് സ്ഥാപനത്തിലെ കൂടുതല് ഇതരസംസ്ഥാന ജീവനക്കാര്ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.















