കൊച്ചി
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കലൂർ എ കെ ജി റോഡിനുസമീപം മതിലിൽ വെള്ളയടിച്ച് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ സീനുലാൽ, എം ബി ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി സി മണി എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻപിള്ള കളമശേരിയിലും എസ് ശർമ പറവൂരിലും എം സ്വരാജ് ഇടക്കൊച്ചിയിലും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ് -പള്ളുരുത്തി നോർത്തിലും സി ബി ദേവദർശനൻ കോലഞ്ചേരിയിലും കെ എൻ ഉണ്ണിക്കൃഷ്ണൻ വൈപ്പിനിലും എം അനിൽകുമാർ എറണാകുളത്തും പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും പുഷ്പ ദാസ് വാഴക്കുളത്തും ആർ അനിൽകുമാർ കോതമംഗലത്തും ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ–-നീലീശ്വരത്ത് കെ എ ചാക്കോച്ചൻ, കാഞ്ഞൂരിൽ സി കെ സലിംകുമാർ, വാരപ്പെട്ടിയിൽ ഷാജി മുഹമ്മദ്, നേര്യമംഗലത്ത് എ എ അൻഷാദ്, ആലങ്ങാട് കരിങ്ങാംതുരുത്തിൽ എം കെ ബാബു, ശ്രീമൂലനഗരത്ത് എൻ സി ഉഷാകുമാരി, അങ്കമാലിയിൽ കെ കെ ഷിബു, കാലടിയിൽ കെ തുളസി, വൈപ്പിനിൽ എ പി പ്രിനിൽ, ചെല്ലാനത്ത് ടി വി അനിത എന്നിവർ പ്രചാരണം ഉദ്ഘാടനം ചെയ്തു. ദേശീയപാതയിൽ ആലുവ മുട്ടംമുതൽ പുളിഞ്ചോടുവരെ ചുവരെഴുത്ത് ആരംഭിച്ചു. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ചുവരെഴുത്ത് നടക്കും.