കണ്ണൂർ> വിദ്യാർഥിനിയായ മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്റ്റിൽ. കടലായി കുറുവയിലെ കാര്യൻകണ്ടി ഹരീഷിനെ(52)യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡുചെയ്തു.
ഒരു പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. എൽഐസി ഏജന്റായ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ മറ്റ് നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇത്തരം സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. മകളുടെ ഫോണിൽനിന്നാണ് ഇയാൾ കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചത്. നഗരത്തിലെ സ്കൂളിലെ പിടിഎ പ്രസിഡന്റായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.