കൊച്ചി > കിഴക്കമ്പലം കിറ്റക്സ് കമ്പനിയില്‍ തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വന്‍ സംഘര്‍ഷം. ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെയും അക്രമം വ്യാപിക്കുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജിപ്പ് കത്തിച്ചു. സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 150 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മദ്യലഹരിയിലാണ് ആക്രമമുണ്ടായതെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. പൊലീസിനു നേരെ കല്ലേറുണ്ടായി. കുത്തുനാട് സിഐ ഷാജന് തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. അക്രമിസംഘത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും റൂറല്‍ എസ്പി പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.