അനുരഞ്ജ് മനോഹർ
ന്യൂഡൽഹി: രാജ്യത്തെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാതൃഭൂമി സബ് എഡിറ്റർ അനുരഞ്ജ് മനോഹർ. 22 ഇന്ത്യൻ ഭാഷകളിൽ നിന്നായി75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത്.
ദേശീയ തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽകേരളത്തിലെ ആദ്യ വനിതാ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളായഎ.വി. കുട്ടിമാളു അമ്മയെ കുറിച്ചുള്ള അനുരഞ്ജിന്റെ കുറിപ്പും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത വീഡിയോ കോൺഫറൻസിന് ശേഷമാണ് 75 യുവ എഴുത്തുകാരുടെ പട്ടികയിൽ അനുരഞ്ജ് ഉൾപ്പെട്ടത്.
യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് (ആകെ മൂന്ന് ലക്ഷം രൂപ) ലഭിക്കും. മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട 75 യുവ എഴുത്തുകാർക്ക് ജനുവരി ഏഴ് മുതൽ 10 വരെ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയൽറ്റിയും എഴുത്തുകാർക്ക് ലഭിക്കും.