ആശ്രയ ആശുപത്രിയിലെ ഡോ. സുധീറിനെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്.
Also Read :
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്. നാലായിരം രൂപയുടെ അഞ്ച് കുത്തിവെപ്പുകൾ ഒന്നിച്ച് എടുക്കുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ട്. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിന് ശേഷം അമ്മ അതുല്യ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് കുത്തിവച്ചത് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് മനസ്സിലായത്.
ആശങ്കയിലായ മാതാപിതാക്കൾ പരാതിയുമായി ആശുപത്രിയിലെത്തിയെങ്കിലും ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് കാര്യമാക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതേത്തുടർന്ന് കുടുംബം മട്ടന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also Read :
രണ്ടാഴ്ചയിൽ കൂടുതൽ കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയത് എന്നാണ് കുട്ടിയുടെ അമ്മ മാധ്യമത്തോട് പറഞ്ഞത്. ആശുപത്രിയിൽ പരാതിയുമായി എത്തിയെങ്കിലും അവർ വിഷയത്തെ ആവശ്യത്തിന് ഗൗരവത്തോടെയല്ല സമീപിച്ചത് എന്നും ഉത്തരവാദിത്തമില്ലാത്ത പോലെയാണ് സംസാരിച്ചതെന്നും കുഞ്ഞിന്റെ അമ്മ അതുല്യ ആരോപിക്കുന്നു.
എന്നാൽ, ഹോസ്പിറ്റലിലെ ഒരു ജീവനക്കാരിക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ് ഡോക്ടർ സുധീർ. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ഡോക്ടർ സുധീറിനെതിരെ കേസെടുത്തത്.
Also Read :
കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഡ്രഗ് കൺട്രോൾ ഓഫീസർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ കാലാവധി അവസാനിച്ച ഒൻപത് ഇനം മരുന്നുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. അതേസമയം, കമ്പനിക്ക് തിരിച്ച് നൽകാനായി എടുത്തുവച്ച മരുന്നുകളെന്നായിരുന്നു ആശുപത്രിയുടെ വാദം.