പി ടി തോമസ് എംഎൽഎയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ഡല പരിധിയിലെ ഭൂരിഭാഗം ഓഫീസുകളും ക്രിസ്മസ് ആഘോഷങ്ങൾ സ്വമേധയാ മാറ്റിവയ്ക്കുകയും ചെയ്തു. കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലിന്‍റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റി വച്ചിരുന്നു.
Also Read :
ഈ സമയത്താണ് ട്രഷറി ജീവനക്കാർ ആഘോഷവുമായി മുന്നോട്ട് പോയത്. കരോളും ഗാനമേളയും ഉൾപ്പെടെ ജില്ലാ ട്രഷറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മറ്റൊരു ഓഫീസിനുള്ളിലായിരുന്നു ആഘോഷം. ഇതിനിടെയാണ് പരിപാടി നടക്കുന്നതറിഞ്ഞ് തൃക്കാക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നേതാക്കളെത്തി പ്രതിഷേധം അറിയിച്ചത്.
Also Read :
എം എൽ എയുടെ ദുഃഖാചരണത്തിനിടെ അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽപ്പെട്ട ഓഫീസിൽ ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതോടെ ആഘോഷം നിർത്തിവെക്കുകയും ചെയ്തു. വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച പരിപാടി പി ടിയുടെ മരണത്തെതുടർന്ന് മാറ്റിവയ്ക്കുകയായിരുന്നെന്നാണ് ജീവനക്കാർ പറയുന്നത്. ഓഫീസ് സമയം കഴിഞ്ഞാണ് ആഘോഷം സംഘടിപ്പിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ ദുഃഖാചരണത്തിനിടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനെതിരേ കളക്ടർക്ക് പരാതി നൽകുമെന്ന് എൻ ജി ഒ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.