ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കരുണയുടേയും സന്ദേശമാണ് ഓരോ ക്രിസ്മസ് ദിനങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശംസകൾ നേരവെ പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ക്രിസ്മസ് ആശംസ വായിക്കാം.
Also Read :
മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ..
“സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ്. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.”
Also Read :
പ്രതിപക്ഷ നേതാവിന്റെ ക്രിസ്മസ് ആശംസ..
“ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കരുണയുടേയും സന്ദേശമാണ് ഓരോ ക്രിസ്മസ് ദിനങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയുമാകണം ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലുള്ള വേർതിരിവുകളല്ല സമഭാവനയും ഐക്യവും മാനവികതയുമാകണം നാം ഉയർത്തിപ്പിടിക്കേണ്ടത്. ഏവർക്കും എന്റെ ക്രിസ്മസ് ആശംസകൾ.”