പക്ഷെ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കാത്ത ഇവ രണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരു മക്ഡൊണാൾഡ്സ് ഷോപ്പ്. സൈക്ലിംഗ് ചെയ്തുകൊണ്ട് ബർഗർ കഴിച്ചാൽ കുഴപ്പമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ചൈനയിലെ ഈ മക്ഡൊണാൾഡ്സ് ഷോപ്പിൽ ജിമ്മിൽ മറ്റും കാണുന്ന സൈക്ലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ബർഗർ വാങ്ങി നേരെ ഈ സൈക്ലിംഗ് മെഷീനിന്റെ മുകളിൽ കയറി ഇരിക്കാം. ബർഗർ കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അപ്പോൾ തന്നെ ഒഴിവാക്കാം എന്നതാണ് ഐഡിയ.
ബർഗർ വാങ്ങി ഈ സൈക്ലിംഗ് മെഷീനിൽ സൈക്ലിംഗ് ചെയ്യുകയും ഒപ്പം ബർഗർ ആസ്വദിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആൽവിൻ ഫൂ എന്ന ട്വിറ്റെർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ സ്ത്രീ തന്റെ ബർഗറും ഒരു പാനീയവും കഴിക്കുമ്പോൾ, ഫിറ്റ്നസ് മെഷീനിൽ വേഗത്തിൽ സൈക്കിൾ ചവിട്ടുന്നു. ‘ഷാങ്ഹായിൽ മക്ഡൊണാൾഡിന്റെ ‘സ്ലിം’ ഭക്ഷണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയ്ക്ക് 1.5 ദശലക്ഷത്തിലധികം വ്യൂ ഇതിനകം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നെറ്റിസൺമാരിൽ നിന്ന് ടൺ കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ബർഗർ ചെയിൻ വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചറിനെ ചിലർ വിമർശിച്ചപ്പോൾ, 5 മിനിറ്റ് സൈക്കിൾ ചവിട്ടിയാൽ ഒരാൾ കഴിക്കുന്ന കലോറിയുടെ പകുതി പോലും കരിഞ്ഞുപോകില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.