കോട്ടയം: ഈരാറ്റുപേട്ട സി.പി.എമ്മിൽ അച്ചടക്കനടപടി.രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ തരംതാഴ്ത്തി. നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് നടപടി.
ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണയിൽ ആവിശ്വാസ പ്രമേയം പാസായിരുന്നു. ഇത് സംസ്ഥാന തലത്തിൽ തന്നെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിലാണ് സി.പി.എം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം കടുത്ത വിഭാഗീയത കാരണം ഇതുവരെ നടത്താനായിട്ടില്ല. സമ്മേളനത്തിൽ വ്യാപകമായ മത്സരം വന്നതിനെ തുടർന്ന് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.
സമ്മേളന വിഷയത്തിൽ കൂടിയാണ് നടപടി. ആകെ എട്ട് നേതാക്കൾക്കെതിരേയാണ് നടപടി. ചിലരെ തരംതാഴ്ത്തുകയും ചിലരെ പുറത്താക്കുകയുമാണ് ചെയ്തിരിക്കുന്നത്. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
Content Highlights :Action against two CPM leaders for supporting SDPI in Erattupetta municipality