തിരുവനന്തപുരം
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നം ‘നീരജ്’. ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവ്ലിൻ താരം നീരജ് ചോപ്രയോടുള്ള ആദരസൂചകമായാണ് ഭാഗ്യചിഹ്നമായ മുയലിന് നീരജെന്ന് പേരിട്ടത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഭാഗ്യചിഹ്നവും ഗെയിംസ് ലോഗോയും പ്രകാശിപ്പിച്ചു.
കേരള ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിൽ ഫെബ്രുവരി 15 മുതൽ 24 വരെ തലസ്ഥാനത്താണ് ഗെയിംസ്. 24 ഇനങ്ങളിലായി നടക്കുന്ന
മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സുകളിലും വിജയികളാകുന്നവർ മാറ്റുരയ്ക്കും. ഗെയിംസിന്റെ ഭാഗമായി കായികമേഖലയുമായി ബന്ധപ്പെട്ട പ്രദർശനവും സംഘടിപ്പിക്കും.
അത്ലറ്റിക്സ്, നീന്തൽ, അമ്പെയ്ത്ത്, ബാസ്കറ്റ്ബോൾ, ബോക്സിങ്, സൈക്ലിങ്, ഫുട്ബോൾ, ജുഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ഖോ ഖോ, കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, ഷൂട്ടിങ്, വുഷു, ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.